മാരത്തണിൽ അണിചേർന്ന് ആയിരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 12:44 AM | 0 min read

തിരുവനന്തപുരം

രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണിൽ പങ്കെടുത്തത് ആയിരത്തിലധികം പേർ. അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 

ഫുൾ മാരത്തണിൽ (42.2 കി.മീ )  30നും- 45നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ദീപു എസ് നായർ ഒന്നാമനായി.  

ശ്രീനിധി ശ്രീകുമാർ രണ്ടാംസ്ഥാനവും ഐ കെ അൻവർ മൂന്നാംസ്ഥാനവും നേടി. 18- മുതൽ 29 വയസ്സുള്ളവരുടെ വിഭാ​ഗത്തിൽ ശുഭം ബദോ, ആർ എസ് രാഹുൽ , ദേവാകാന്ത് വിശാൽ എന്നിവ‌‌രും  46- –- 59 വിഭാ​ഗത്തിൽ വിജയകുമാർ സിംഗ, ഗിരീഷ് ബാബു, ദിനേശ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഹാഫ് മാരത്തൺ (21.1  കി.മീ ), 10 കിലോമീറ്റർ ഓട്ടം, അഞ്ചുകിലോമീറ്റർ കോർപറേറ്റ് റൺ, ഭിന്നശേഷിക്കാർക്കായി സൂപ്പർറൺ എന്നിവയും നടന്നു. നിഷ്, ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിച്ചത്. 

യങ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് മുഖ്യസംഘാടകർ. 

കോൺഫെഡറെഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കേരള പൊലീസ്, കേരള ടൂറിസം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. 

ഫുട്‌ബോൾതാരം ഐ എം വിജയൻ, പാങ്ങോട് ആർമി സ്റ്റേഷൻ ഡെപ്യൂട്ടി കമാൻഡർ കേണൽ പ്രശാന്ത് ശർമ, ഐക്ലൗഡ് ഹോംസ് ഡയറക്ടർ ബിജു ജനാർദ്ദനൻ, വാട്സൺ എനർജി ഡയറക്ടർ ടെറെൻസ് അലക്സ്, യങ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ ഡോ. സുമേഷ് ചന്ദ്രൻ, കോ- ചെയർമാൻ ശങ്കരി ഉണ്ണിത്താൻ, അന്താരാഷ്ട്ര കോവളം മാരത്തൺ റൈസ് ഡയറക്ടർ ഷിന എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home