പുരുഷനഴ്സുമാരുടെ ശബരിമല ഡ്യൂട്ടി 
7 ദിവസമാക്കണം: കെജിഎൻഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 12:44 AM | 0 min read

തിരുവനന്തപുരം
ശബരിമലയിൽ മെഡിക്കൽ ഡ്യൂട്ടിക്കായി പുരുഷനഴ്സുമാരെ നിയോഗിക്കുന്നത്‌ ഏഴു ദിവസമായി കുറയ്ക്കണമെന്ന് കെജിഎൻഎ 67–--ാ മത് വെസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ തുടർച്ചയായി 14 ദിവസത്തേക്കാണ്‌ നിയോഗിക്കുന്നത്. സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ് ആശ അധ്യക്ഷയായി. കൗൺസിലർ ഡി ആർ അനിൽ, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ, ശ്രീകുമാർ, കെ സി പ്രീത കൃഷ്ണൻ, വി ജെ സുമിത എന്നിവർ സംസാരിച്ചു. എ എസ് അനീഷ രക്തസാക്ഷി പ്രമേയവും വി ആർ വിഷ്ണു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആദരവ് –- അനുമോദന സമ്മേളനം നവകേരള മിഷൻ ചെയർപേഴ്സൺ ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഗീതാകുമാർ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് എസ് ഹമീദ്, പി കെ തമ്പി, സി രാധ എന്നിവർ സംസാരിച്ചു. 
പി കെ തമ്പി, സി രാധ, ഉഷാദേവി, ഷൈലജ ദേവി, വിജയ, ഗീതകുമാരി, സുധർമ , മറിയാമ്മ എന്നിവരെ ആദരിക്കുകയും ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബിന്ദു എൻ കുമാരി, വി വി സജിത എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി ഷീന ഉദ്ഘാടനം ചെയ്തു. എസ് എസ് അക്ഷര അധ്യക്ഷയായി. ഹേന ദേവദാസ്, എ ശ്രീജിത്ത്, വി പ്രദീപ്, എൻ സബിത എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ : വി പ്രദീപ് (ജില്ലാ പ്രസിഡന്റ്‌), ഗീതാകുമാർ, സജിത ഗോപി (വൈസ് പ്രസിഡന്റുമാർ), എൽ ടി സുഷമ (സെക്രട്ടറി), എസ് എസ് അക്ഷര, വി വി സജിത (ജോയിന്റ്‌ സെക്രട്ടറിമാർ), എൽ ടി സുനിത(ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

Home