ശിവഗിരിയിൽ ആഗോള 
പ്രവാസി സംഗമം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 01:27 AM | 0 min read

വർക്കല 
ശിവഗിരി മഠത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം സമാപിച്ചു. വിവിധ രാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികൾ എത്തി. ആലുവ സർവമത സമ്മേളന ശതാബ്‌ദി സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. സ്വാമി വിവിക്താനന്ദ സരസ്വതി, ആത്മചൈതന്യ സ്വാമി, ഫാ. കോശി ജോർജ്, ഫൈസി ഓണമ്പിള്ളി, ദിനകരൻ, കമലാനരേന്ദ്രഭൂഷൺ, മറിയം ഇമ്മാനുവൽ മഞ്ജുഷ, ഡോ. അജയ് ശേഖർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഫാ. ജസ്റ്റീൻ പനയ്‌ക്കൽ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവരെ ആദരിച്ചു. സ്വാമി ധർമ്മചൈതന്യ, സ്വാമി ബോധിതീർഥ എന്നിവർ സംസാരിച്ചു. 
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, പി ചന്ദ്രമോഹൻ, ടിഎസ് ഹരീഷ് കുമാർ, വൈ എ റഹിം, കെ സുധാകരൻ, നെടുംകുന്നം ഗോപാലകൃഷ്‌ണൻ, രാജേന്ദ്ര ബാബു, കെ എം ലാജി, വർക്കല കഹാർ, അനിത ശേഖർ, അനിൽ തടാലിൽ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home