ഓണസദ്യ തയ്യാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:28 AM | 0 min read

തിരുവനന്തപുരം
ഓണമായാൽ ഇലനിറയെ കറികളും പായസവുമായി ഊണ്. അത് മലയാളിക്ക്‌ നിർബന്ധമാണ്. പക്ഷേ അതിനുള്ള സമയമില്ലാത്തവർക്ക് ഉ​ഗ്രൻ ഓഫറുകളുമായി ഹോട്ടലുകളും കാറ്ററിങ് ഏജൻസികളും രംഗത്തുണ്ട്‌. 
ഓണമുണ്ണാൻ ഓൺലൈനിൽ ബുക്ക് ചെയ്താൽ ഇലയടക്കം സദ്യ വീട്ടിലെത്തും. ഓഫീസുകളിലെ ഓണാഘോഷത്തിന്റെ തിരക്കിലാണ് ജില്ലയിലെ കാറ്ററിങ് സ്ഥാപനങ്ങളും ഹോട്ടലുകളും. 
അത്തംമുതലെ പല ഹോട്ടലുകളിലും പകൽ 11 മുതൽ വൈകിട്ട് നാലുവരെ ഓണസദ്യ മാത്രമാണ് ഉള്ളത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് ഓണമുണ്ണൽ. ഊണൊന്നിന് 220 മുതൽ 450 രൂപവരെയാണ്‌ വില. അഞ്ചുപേർക്കുള്ള സദ്യക്ക്‌ 1300 മുതൽ 2000 രൂപവരെയാണ്‌ നിരക്ക്‌. ഫെയ്‌സ്‌ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി വിൽപ്പന പൊടിപൊടിക്കുകയാണ്‌. ഉപ്പേരി, ശർക്കരവരട്ടി, നാരങ്ങ–-മാങ്ങ അച്ചാറുകൾ, കിച്ചടി, പച്ചടി, കൂട്ടുകറി, അവിയൽ, തോരൻ, ഇഞ്ചിക്കറി, കാളൻ, രസം, മോര്‌ എന്നിങ്ങനെ വിഭവസമൃദ്ധ സദ്യ ഇലയിൽ കഴിക്കാം. രണ്ടുകൂട്ടം പായസവും ഉണ്ടാകും. പായസം മാത്രമായുള്ള പ്രത്യേകം ഓർഡറുകളും എടുക്കുന്നുണ്ട്. 
മദേഴ്സ് വെജ്പ്ലാസ, ലുലു, രുചി, പഴയിടം രുചി, ഹിൽട്ടൺ പാർക്ക്, പൂജപ്പുര തനിമ, അപ്പോളോ ഡിമോറ തുടങ്ങിയ ഹോട്ടലുകളിൽ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home