കുടിവെള്ളം പലയിടത്തും മുടങ്ങി; ഉടൻ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:28 AM | 0 min read

തിരുവനന്തപുരം 
നാഗർകോവിലിലേക്കുള്ള റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനാൽ ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങി.  വ്യാഴാഴ്ച ആരംഭിച്ച പണി വെള്ളി ഉച്ചയോടെ പൂർത്തിയാക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. നേമം, ഐരാണിമുട്ടം പ്ലാന്റുകളിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം നിർത്തിവച്ചിരിക്കുകയാണ്. നഗരത്തിലെ 45ഓളം വാർ‌ഡുകളെ ഇത് സാരമായി ബാധിച്ചു. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കോർപറേഷന്റെ നേതൃത്വത്തിൽ ജലംവിതരണം ചെയ്യുന്നുണ്ട്. പാളയം ഫോറസ്റ്റ് ലൈൻ ഡിയിലെ 90 വീടുകളിൽ ഒരാഴ്ചയിലേറെയായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 
ജലക്ഷാമമുള്ള പ്രദേശങ്ങളിൽ സാധാരണഗതിയിൽ വാട്ടർ അതോറിറ്റിയുടെ ടാങ്കറുകളിൽ വെള്ളമെത്തിച്ചുനൽകാറുണ്ട്‌. എന്നാലിവിടെ അതും ലഭ്യമായിട്ടില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home