മഹാത്മാ അയ്യൻകാളി സ്മൃതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 01:12 AM | 0 min read

മംഗലപുരം
പികെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മംഗലപുരത്ത് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളി സ്മൃതി സംസ്ഥാന സെക്രട്ടറി സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സുനിൽകുമാർ അധ്യക്ഷനായി. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, ഏരിയ സെക്രട്ടറി മധു മുല്ലശേരി, പികെഎസ് സംസ്ഥാന ജോയിന്റ്‌ സെ ക്രട്ടറി എം പി റസ്സൽ, സംസ്ഥാന കമ്മിറ്റി അംഗം സുലഭ, ജില്ലാ ക മ്മിറ്റി അംഗങ്ങളായ ടി കെ റിജി, സന്തോഷ് ആറ്റിങ്ങൽ, ഡോ. എം ലെനിൻലാൽ, പ്രേംകുമാർ തോന്നയ്ക്കൽ, സാബു സോമൻ, സിപി ഐ എം ഏരിയ കമ്മിറ്റി അംഗം വിധീഷ്, അഴൂർ പഞ്ചായത്ത് പ്ര സിഡന്റ് ആർ അനിൽ എന്നിവർ സംസാരിച്ചു.
കോവളം
അയ്യൻകാളി ജയന്തിയോടനുബന്ധിച്ച് മന്ത്രിമാർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മന്ത്രിമാരായ ഒ ആർ കേളു, വി ശിവൻകുട്ടി എന്നിവരാണ് വെങ്ങാനൂരിലെ പാഞ്ചജന്യത്തിലെത്തി പുഷ്പാർച്ചന നടത്തിയത്. 
അയ്യൻകാളി സ്മൃതിമണ്ഡപത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാധുജന പരിപാലന സംഘം ഭാരവാഹികൾ മന്ത്രിമാരുമായി സംസാരിച്ചു. 
ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരു നിർദേശം സമർപ്പിക്കാൻ മന്ത്രി ഒ ആർ കേളു ഭാരവാഹികളോട് പറഞ്ഞു. 
തീർഥാടനകേന്ദ്രമെന്ന നിലയിലേക്ക് മാറുമ്പോൾ ആവശ്യമായിവരുന്ന അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ കൊണ്ടുവരുന്നതിനുവേണ്ടി ശ്രമിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.
സിപിഐ എം കോവളം ഏരി യ സെക്രട്ടറി പി എസ് ഹരികുമാ ർ, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് അജിത്‌, വെങ്ങാനൂർ ലോക്കൽ സെക്രട്ടറി കെ മുരളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം
പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി സത്യന്റെ നേതൃത്വത്തിൽ  വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി എം പി റസൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പാറശാല സുരേഷ്, പാറവിള വിജയകുമാർ എന്നിവരും പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home