കെജിഒഎ പ്രതിഷേധജ്വാല

തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സ്ത്രീ സുരക്ഷ തൊഴിൽ സുരക്ഷ' പ്രതിഷേധ കൂട്ടായ്മ സാംസ്കാരിക പ്രവർത്തക വർഷ ഗായത്രി ഉദ്ഘാടനം ചെയ്തു. ഡോ. ഗീനാകുമാരി, ജനറൽ സെക്രട്ടറി എം ഷാജഹാൻ, സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മൻസൂർ, ജിൻ രാജ്, ജോസഫൈൻ, ഗംഗ എന്നിവർ സംസാരിച്ചു. കെജിഒഎ സംസ്ഥാന കമ്മിറ്റി വയനാട്ടിൽ നിർമിച്ച് നൽകുന്ന 10 വീടുകൾക്കായി അഞ്ചു ലക്ഷം രൂപ കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാന് ജില്ലാ സെക്രട്ടറി മനോജ് കുമാർ കൈമാറി.









0 comments