കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ വ്യാപക പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 03:18 AM | 0 min read

ചാല 
കേന്ദ്ര സർക്കാരിന്റെ കേരളവിരുദ്ധ ബജറ്റിനെതിരെ സിപിഐ എം ചാല ഏരിയയിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളിലും പ്രതിഷേധം നടന്നു. കമലേശ്വരത്ത്‌ ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ ഉദ്‌ഘാടനംചെയ്തു. അർ രവീന്ദ്രൻ അധ്യക്ഷനായി. അമ്പലത്തറയിൽ ഏരിയ സെന്റർ അംഗം എസ് സലീം ഉദ്‌ഘാടനംചെയ്തു. എസ് സനോബർ അധ്യക്ഷനായി. 
വലിയതുറയിൽ ഏരിയ കമ്മിറ്റി അംഗം പി ആദർശ് ഖാൻ ഉദ്‌ഘാടനംചെയ്തു. സനോഫർ ഇക്ബാൽ അധ്യക്ഷനായി. ചെന്തിട്ടയിൽ ലോക്കൽ സെക്രട്ടറി എസ് സന്തോഷ്‌ കുമാർ ഉദ്‌ഘാടനംചെയ്തു. എസ് ജ്യോതികുമാർ അധ്യക്ഷനായി. കരമനയിൽ ഏരിയ കമ്മിറ്റി അംഗം എസ് ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനംചെയ്തു. കെ മധുസൂദനൻ അധ്യക്ഷനായി. ചാലയിൽ ഏരിയ കമ്മിറ്റി അംഗം എം മണികണ്ഠൻ ഉദ്‌ഘാടനംചെയ്തു. എസ് ജയൻ അധ്യക്ഷനായി. നെടുങ്കാട്ട്‌ ഏരിയ കമ്മിറ്റി അംഗം അർ അജിത് കുമാർ ഉദ്‌ഘാടനംചെയ്തു. എസ് ദിലീപ് അധ്യക്ഷനായി. പൂന്തുറയിൽ ലോക്കൽ സെക്രട്ടറി ഷാജഹാൻ വെട്ടുമ്പുറം ഉദ്‌ഘാടനംചെയ്തു എ എം ഇക്ബാൽ അധ്യക്ഷനായി. ആറ്റുകാൽ ഏരിയ കമ്മിറ്റി അംഗം ജെ മായ പ്രദീപ് ഉദ്‌ഘാടനംചെയ്തു. സി ജയൻ അധ്യക്ഷനായി.
പാളയം 
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പാളയം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം വി അമ്പിളി ഉദ്‌ഘാടനം ചെയ്തു.ഏരിയ വൈസ് പ്രസിഡന്റ് ശ്രീകല അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് കെ ബി ശോഭനകുമാരി, ജില്ലാ കമ്മിറ്റിയംഗം ജി കെ ലളിതകുമാരി, ചിത്ര സുഗതൻ എന്നിവർ സംസാരിച്ചു.
പേരൂർക്കട
കെഎസ്‌കെടിയു പേരൂർക്കട ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടന്നു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ ദിനേശ് കുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ കെ ജോഷി, ലോക്കൽസെക്രട്ടറി ആർ സുനിൽ കുമാർ, ഏരിയ കമ്മിറ്റി അംഗം ശാരദ എന്നിവരും സംസാരിച്ചു. 
കഴക്കൂട്ടം
 ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാനകമ്മിറ്റി അംഗം വി അമ്പിളി ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രേവതി അനീഷ്, പ്രസിഡന്റ് ജലജ കുമാരി, രാധ ധർമ്മരാജൻ, സുചിത്ര തുടങ്ങിയവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home