ജ്വല്ലറിയിൽ കുരുമുളക്‌ സ്‌പ്രേ പ്രയോ​ഗിച്ച് കവ‍‌ർച്ചാശ്രമം: 2 പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 01:12 AM | 0 min read

ചടയമംഗലം 
കുരുമുളക്‌ സ്‌പ്രേ പ്രയോ​ഗിച്ചശേഷം ജ്വല്ലറിയിൽ കവ‍‌ർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ‌ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുജിത്‌ (31), പാലോട് വട്ടകരിക്കം സ്വദേശിനി സ്നേഹ മോഹനൻ (27) എന്നിവരാണ് പിടിയിലായത്. വെള്ളി പകൽ ഒന്നിന്‌ ചടയമം​ഗലം മഹാദേവക്ഷേത്രത്തിനു പിന്നിലുള്ള ലക്ഷ്മി ജ്വല്ലേഴ്സിലായിരുന്നു സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ ഇവർ ജീവനക്കാർക്ക് നേരെ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ച ശേഷം മാല കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. കഴിയാതെവന്നപ്പോൾ പുറത്തിറങ്ങി സ്കൂട്ടറിൽ രക്ഷപ്പെട്ടു. 
തുടർന്ന്‌ പൊലീസെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്‌ പ്രതികളെ കണ്ടെത്തിയത്. എസ്എച്ച്ഒ എൻ സുനീഷ്, എസ്ഐ എം മോനിഷ്, എഎസ്ഐ സലീന, സിപിഒമാരായ ഉല്ലാസ്, അതുൽകുമാർ, മഞ്ജു, സജിത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്.


deshabhimani section

Related News

View More
0 comments
Sort by

Home