സ്വകാര്യ ഫാർമസിസ്റ്റുകൾ മാർച്ച്‌ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 01:03 AM | 0 min read

തിരുവനന്തപുരം
കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്‌ അസോസിയേഷൻ ലേബർ കമീഷണർ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പുതുക്കിയ വേതനം ഉടൻ നൽകണമെന്നും സർക്കാർ നിശ്ചയിച്ച തൊഴിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. 
മാർച്ച്‌ എ സമ്പത്തും ലേബർ കമീഷണർ ഓഫീസിനുമുന്നിലെ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥും ഉദ്‌ഘാടനം ചെയ്‌തു. ബിജുലാൽ അധ്യക്ഷനായി. സംസ്ഥാന ഫർമസി കൗൺസിൽ പ്രസിഡന്റ് ഒ സി നവീൻചന്ദ്‌, കെപിപിഎ ജില്ലാ സെക്രട്ടറി ഷിസി പകൽക്കുറി, വിജീഷ് എന്നിവർ സംസാരിച്ചു. 
ധർണയ്ക്കുശേഷം മിനിമം വേജസ് അഡ്വൈസറി ബോർഡ് ചെയർമാൻ എ കെ ബാലന്‌ നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലകൃഷ്ണൻ, ഒ സി നവീൻചന്ദ്, ഷിസി പകൽക്കുറി, ബിജുലാൽ എന്നിവരാണ്‌ നിവേദനം നൽകിയത്‌. മിനിമം വേതനം പുതുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയതായി ഭാരവാഹികൾ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home