റെയില്‍വേക്ക് കോര്‍പറേഷന്‍ കത്ത് 
നല്‍കും: മേയര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 04:48 AM | 0 min read

തിരുവനന്തപുരം 
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തോടൊപ്പം റെയിൽവേ നിൽക്കണമെന്നും ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ കത്ത് നൽകുമെന്നും മേയർ ആര്യ രാജേന്ദ്രൻ. 
എം എസ് ആക്ട് പ്രകാരം റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ  ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടന്ന യോഗത്തിൽ റെയിൽവേ ഡിആർഎമ്മിനോട് ചീഫ് സെക്രട്ടറി ഇക്കാര്യം ചർച്ച ചെ യ്തു.  കോർപറേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച രാത്രി വനിതാ ജീവനക്കാരുടെ സ്ക്വാഡ് വിവിധയിടങ്ങളിൽ പരിശോധന നടത്തി. 
അപകടം ഉണ്ടായ സാഹചര്യത്തിൽ ഉയർന്ന വിഷയം പൊതു ബോധം ഉണ്ടാക്കിയെടുക്കാനാകണം. തദ്ദേശസ്ഥാപനങ്ങളും സർക്കാരും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കപ്പുറം ഓരോ ആളും വിഷയത്തിൽ ഇടപെടണം. മാലിന്യം വലിച്ചെറിയുന്നത് തെറ്റാണെന്ന് തിരിച്ചറിയണം. ഒരു ജീവനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിച്ചപ്പോഴും മാലിന്യം ഇനി വലിച്ചെറിയരുതെന്നാണ് ആവശ്യപ്പെട്ടത്. എന്നിട്ടും ആമയിഴഞ്ചാൻ തോടിന്റെ സമീപത്ത് മാലിന്യം തള്ളാൻ ശ്രമിച്ച ഒമ്പത് വാഹനം പിടികൂടാനായി. അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഇതിന്‌ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും സഹായം തേടും. അ​ഗ്നിരക്ഷാസേനയും കോർപറേഷനും ചേർന്ന് ശുചീകരണ–ആരോഗ്യവിഭാഗം ജീവനക്കാർക്കും സുരക്ഷാ മാർഗങ്ങൾ സംബന്ധിച്ചുള്ള പരിശീലനം നൽകുമെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home