കേരള പൊലീസ് അസോ. റൂറൽ ജില്ലാ സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 12:44 AM | 0 min read

വർക്കല 
കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം വർക്കലയിൽ തുടങ്ങി. പ്രതിനിധി സമ്മേളനം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വിജു അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ കെ എം ലാജി, വർക്കല എഎസ്‌പി ദീപക് ധൻകർ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എസ് ആർ ഷിനോദാസ്, ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ്, സംസ്ഥാന നിർവാഹകസമിതി അംഗം ഷിജു റോബർട്ട്, ജില്ലാ പ്രസിഡന്റ്‌  ശ്രീകുമാർ, കെപിഎഎസ്എപി ജില്ലാ സെക്രട്ടറി സുജിത്ത്, സുധീർഖാൻ, കെപിഎ സംസ്ഥാന സെക്രട്ടറി ഇ വി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി വി വിനു റിപ്പോർട്ടും ട്രഷറർ ആർ രതീഷ്‌കുമാർ കണക്കും രഞ്ജിത്ത് രവീന്ദ്രൻ പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ രഞ്ജിത്ത് സ്വാഗതവും ജനറൽ കൺവീനർ ശംഭുരാജ് നന്ദിയും പറഞ്ഞു. വൈകിട്ട് 4ന് പൊതുസമ്മേളനം ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ടി വിജു അധ്യക്ഷനായി. ഇന്റലിജൻസ് എസ്‌പി ആർ പ്രതാപൻ നായർ മുഖ്യാതിഥിയായി. എഎസ്‌പി സി വിനോദ്, ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാൽ, കെ എൽ നിഷാന്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി നിതിൻ നായർ, അനീസ് മുഹമ്മദ്, ആർ ഷജിൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home