3000 പേരെ അണി ചേർക്കും: സാംബവർ വനിതാ സമാജം

പത്തനംതിട്ട
കേരളം കൈവരിച്ച സാമൂഹിക പരിഷ്‌കരണ നേട്ടങ്ങൾ നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ്‌ത്രീ‐പുരുഷ സമത്വം ഉയർത്തികാട്ടുന്നതിനും ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി ഒന്നിന്റെ വനിതാമതിലിൽ കേരള സാംബവർ സൊസൈറ്റി വനിതാ സമാജം പ്രവർത്തക യോഗം 3000 വനിതകളെ ജില്ലയിലെ എല്ലാ യൂണിറ്റിൽ നിന്നും പങ്കെടുപ്പിക്കും. പ്രസിഡന്റ് രോഹിണി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി ആർ രാമൻ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌എസ് ജില്ലാ പ്രസിഡന്റ് ഡി വാസു, സെക്രട്ടറി പി എൻ പുരുഷോത്തമൻ, രജിസ്‌ട്രാർ എം കെ ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജൻ, വനിതാ സമാജം നേതാക്കളായ ചന്ദ്രിക മോഹൻ, കല്ല്യാണി രാജൻ, പ്രീതി രാജേഷ്, സൂസി രവീന്ദ്രൻ, കുഞ്ഞമ്മ കുറിച്ചിമുട്ടം എന്നിവർ സംസാരിച്ചു.
പന്തളം തെക്കേക്കര പഞ്ചായത്തിൽ വനിതാ മതിലിന്റെ പ്രചരണാർത്ഥം മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. ജില്ലാ പ്രസിഡന്റ് നിർമ്മലാദേവി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ബിന്ദു ഗോപിനാഥ്, കെ ബി ശ്രീദേവി, സി എൻ ജാനകി, അമ്പിളി എന്നിവർ സംസാരിച്ചു.









0 comments