ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് ജില്ലാതല മത്സരം 23ന‌്: സംഘാടക സമിതിയായി

പത്തനംതിട്ട
പത്തനംതിട്ടയിൽ 23ന‌് നടക്കുന്ന ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് ജില്ലാതല മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കാതോലിക്കേറ്റ‌് ഹയർ സെക്കൻഡറി സ‌്കൂളിലാണ‌് ജില്ലാതല മത്സരം.
സംഘാടക സമിതി രൂപീകരണം ദേശാഭിമാനി ഡയറക്ടർ അഡ്വ. കെ അനന്തഗോപൻ ഉദ‌്ഘാടനംചെയ‌്തു. ദേശാഭിമാനി കോട്ടയം യൂണിറ്റ‌് മാനേജർ രഞ‌്ജിത‌് വിശ്വം അധ്യക്ഷനായി. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ ആർ രമേശ‌് സ്വാഗതം പറഞ്ഞു. ദേശാഭിമാനി ഡയറക്ടർ കെ പി ഉദയഭാനു, കർഷകസംഘം സംസ്ഥാന ജോയിന്റ‌് സെക്രട്ടറി അഡ്വ. ഒാമല്ലൂർ ശങ്കരൻ, നഗരസഭ വൈസ‌് ചെയർമാൻ എ സഗീർ, ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ പ്രസിഡന്റ‌് കെ അനിൽകുമാർ, കാതോലിക്കേറ്റ‌് സ‌്കൂൾ പിടിഎ പ്രസിഡന്റ‌് ഫാ. ജേക്കബ‌് ബേബി, സിപിഐ എം ഏരിയ സെക്രട്ടറി എൻ സജികുമാർ, കെഎസ‌്ടിഎ ജില്ലാ സെക്രട്ടറി കെ എൻ ശ്രീകുമാർ, കെജിഒഎ ജില്ലാ ജോയിന്റ‌് സെക്രട്ടറി ഹബീബ‌് മുഹമ്മദ‌്, സിഐടിയു ജില്ലാ ജോയിന്റ‌് സെക്രട്ടറി മലയാലപ്പുഴ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി വി സുരേഷ‌്കുമാർ നന്ദി പറഞ്ഞു.
കെ പി ഉദയഭാനു, അഡ്വ. കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ‌്ണപിള്ള, വീണാജോർജ‌് എംഎൽഎ, പ്രൊഫ. ടി കെ ജി നായർ എന്നിവർ രക്ഷാധികാരികളായ സംഘാടക സമിതി രൂപീകരിച്ചു. എൻ സജികുമാർ (ചെയർമാൻ), കെ എൻ ശ്രീകുമാർ, സി വി സുരേഷ‌്കുമാർ, കെ അനിൽകുമാർ, ഡോ. വി എൻ ഷാജി (വൈസ‌് ചെയർമാൻമാർ), ആർ രമേശ‌് (ജനറൽ കൺവീനർ), എ ആർ സാബു, എസ‌് നിർമലദേവി, കോമളം അനിരുദ്ധൻ, അമൃതം ഗോകുലൻ, അഡ്വ. ടി സക്കീർ ഹുസൈൻ, എം വി സഞ‌്ജു (ജോ. കൺവീനർമാർ), അക്കാദമിക‌് കമ്മിറ്റി: കെ ഷാജി (ചെയർമാൻ), എ കെ പ്രകാശ‌് (കൺവീനർ), അറേഞ്ച‌്മെന്റ‌് കമ്മിറ്റി: പി ആർ പ്രദീപ‌് (ചെയർമാൻ), ആർ ഹരീഷ‌് (കൺവീനർ), രജിസ‌്ട്രേഷൻ: എ ഫിറോസ‌് (ചെയർമാൻ), സണ്ണി മാർക്കോസ‌് (കൺവീനർ), റിഫ്രഷ‌്മെന്റ‌്: മലയാലപ്പുഴ മോഹനൻ (ചെയർമാൻ), കെ അനിൽകുമാർ (കൺവീനർ), ഏബ്രഹാം തടിയൂർ (ജോ. കൺവീനർ), പബ്ലിസിറ്റി കമ്മിറ്റി: എം ജെ രവി (ചെയർമാൻ), വി ആർ ജോൺസൺ (കൺവീനർ), ടി സുഭാഷ‌് (ജോ. കൺവീനർ).









0 comments