അടൂർ നഗരസഭാ ചെയർപേഴ‌്സൺ ഇ-ന്ന‌്- രാജി വയ‌്ക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2018, 06:35 PM | 0 min read

അടൂർ
എൽഡിഎഫ‌് തീരുമാനപ്രകാരം മൂന്നുവർഷ കാലാവധിക്ക‌് ശേഷം ബുധനാഴ‌്ച  സ‌്ഥാനം രാജി വയ‌്ക്കുമെന്ന‌് അടൂർ നഗരസഭ ചെയർപേഴ‌്സൺ ഷൈനി ജോസ‌് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തെരഞ്ഞെടുപ്പ‌് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന സുതാര്യവും വികസനോത‌്മുഖവുമായ ഭരണം കാഴ‌്ച വയ‌്ക്കാൻ മൂന്നുവർഷത്തെ കാലാവധിക്കുള്ളിൽ കഴിഞ്ഞിട്ടുണ്ട‌്. ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്ക‌് തുടക്കം കുറിക്കാൻ കഴിഞ്ഞു.മികവുറ്റ പ്രവർത്തനങ്ങൾക്ക‌് ഒട്ടേറെ അംഗീകാരങ്ങളും പുരസ‌്കാരങ്ങളും നേടി.
നഗരസഭ നിലവിൽ വന്നശേഷം ആദ്യമായി പദ്ധതി പണം 96 ശതമാനം തുക ചെലവഴിച്ചതിന‌് വകുപ്പ‌് മന്ത്രിയുടെ പുരസ‌്കാരം ലഭിച്ചു. ഏറ്റവും കൂടുതൽ നികുതി പിരിച്ചതിന‌് മന്ത്രിയിൽ നിന്നും പുരസ‌്കാരം ലഭിച്ചു. നഗരസഭയുടെ ജൈവ വൈവിധ്യപരിശീലനത്തിന‌് ഏറ്റവും നല്ല മോഡൽ ബിഎംസി പുരസ‌്കാരം ലഭിച്ചു. എബിസി പ്രോഗ്രാമിന‌് പദ്ധതി തുക ഏറ്റവും കൂടുതൽ ചെലവഴിച്ചതിന‌ുള്ള പുരസ‌്കാരവും ലഭിച്ചു. 15കോടിരുപ മുടക്കി നഗരസഭ സമുച്ചയവും പ്രൈവറ്റ‌് ബസ‌് സ‌്റ്റാൻഡും നിർമിക്കുന്ന നടപടികൾ പൂർത്തിയാക്കി.സംസ‌്ഥാന സർക്കാരിന്റെ കിഫ‌്ബി ഫണ്ട‌് ഉപയോഗിച്ച‌് 10കോടി മുടക്കി സ‌്റ്റേഡിയം നിർമിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സ‌്റ്റേഡിയത്തിന‌് 3ഏക്കർ 45സെന്റ‌് സ‌്ഥലം ഏറ്റെടുത്തു. ബാക്കിയുള്ള ഒരു ഏക്കർ 18സെന്റ‌് സ‌്ഥലം ഏറ്റെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ‌്. നഗരസഭയിൽ ആധുനിക രീതിയിലുള്ള ശ‌്മശാനം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 10ലക്ഷംരുപ വകയിരുത്തി. പറക്കോട‌് അനന്തരാമപുരം മാർക്കറ്റ‌് വികസനം നടപ്പിലാക്കി.വ്യപാരികൾക്കായി ടെർമിനൽ നിർമിച്ചു.മാർക്കറ്റിനോട‌് ചേർന്ന റോഡിന്റെ നിർമാണം പൂർത്തിയാക്കി. 25ലക്ഷം മുടക്കി ചെറുകിട വ്യാപാരികൾക്കായുള്ള ടെർമിനലിന്റെ നിർമാണം നടന്നുവരുന്നു.13ലക്ഷം ചെലവിൽ തൂമ്പൂർമൂഴി മോഡൽ ബയോബിന്നിന്റെ നിർമാണം നടന്നുവരുന്നു.ശ്രീമൂലം മാർക്കറ്റിൽ ആധുനിക ഫിഷ‌്മാർക്കറ്റ‌് നിർമിക്കാനുള്ള നടപടികൾ നടത്തി. നഗരസഭയിലെ 18‐ാം വാർഡിൽ 60 ലക്ഷം   മുടക്കിയുള്ള സാംസ‌്കാരിക നിലയം നിർമാണം നടന്നുവരുന്നു. 
നഗരസഭയിലെ എട്ട‌് സ‌്കൂളിൽ ഡിജിറ്റൽ ക്ലാസ‌് മുറികളാക്കി.അങ്കണവാടികളുടെ നിർമാണം,കുടിവെള്ളപദ്ധതികൾ, മാലിന്യസംസ‌്കരണം, റോഡുകളുടെ വികസനമടക്കം നടത്താൻ മൂന്നുവർഷത്തെ കാലാവധിക്കുള്ളിൽ കഴിഞ്ഞതായി ചെയർപേഴ‌്സൺ ഷൈനിജോസ‌് പറഞ്ഞു. നഗരസഭ പൊതുമരാമത്ത‌് കമ്മിറ്റി ചെയർമാൻ ടി മധുവും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home