അനുവദിച്ചതിലധികം റബർ മരങ്ങൾ കരാറുകാരൻ മുറിച്ചു കടത്തിയെന്ന‌്

ചിറ്റാർ
നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് വിപുലീകരിക്കുന്നതിന്റെ മറവിൽ അനുവദിച്ചതിലധികം റബർ മരങ്ങൾ കരാറുകാരൻ മുറിച്ചുകടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സംഭവം.ശബരിമല തീർത്ഥാടകരുടെ ബേസ് ക്യാമ്പായി മാറിയ ഇവിടം വാഹന പാർക്കിങ്ങിനായി വിസ്തൃതി കൂട്ടേണ്ടി വന്നു.ഇതിനായി 1500 മരങ്ങൾ മുറിച്ചു മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. മരങ്ങൾ മുറിച്ചു മാറ്റാൻ കരാർ എടുത്ത വ്യക്തിയും ചില ഉദ്യോഗസ്ഥരും ചേർന്ന് അനുവദിച്ചതിലും കൂടുതൽ മരങ്ങളാണ് മുറിച്ചുമാറ്റിയതെന്ന് പറയുന്നു.വിഷയം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.









0 comments