ജില്ലയിൽ നവോത്ഥാന സദസ്സുകൾ

ചിറ്റാർ
ക്ഷേത്രപ്രവേശന വിളബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ നവോത്ഥാന സദസ്സ് സംഘടുപ്പിച്ചു. ളാഹയിൽസി പി ഐ എം പെരുനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ.വി ജി സുരേഷ് അധ്യക്ഷനായി. സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മിറ്റി അംഗം പി കെ സോമരാജൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, റോബിൻ കെ തോമസ്, പി എം ഷാജി പഞ്ചായത്തംഗം രാധാ പ്രസന്നൻ, ശിവ പെരുമാൾ, ടി ബി മോഹനൻ, മണിക്കുട്ടൻ, എം ബി ഗോപി എന്നിവർ സംസാരിച്ചു.
ശബരിമലയുടെ പ്രവേശന കവാടമായ ളാഹയിലെ ജനങ്ങൾ ഉൾപ്പെടെ ജാഗ്രത പുലർത്തേണ്ട കാലഘട്ടമാണിതെന്നും
സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് കലാപത്തിനൊരുങ്ങുന്നവർ പല രൂപത്തിൽ നമ്മേ സമീപിക്കാൻ സാധ്യതയുണ്ടെന്നും ഉ്ദേയഭാനു പറഞ്ഞു.
ക്ഷേത്ര പ്രവേശന വിളമ്പരത്തിന്റെ വാർഷികം വർത്തമാനകാലത്ത് ഏറെ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അന്ധകാരത്തിന്റെ ശക്തികൾക്കെതിരെ നവോത്ഥാന സന്ദേശങ്ങൾ സമൂഹം ഉയർത്തി പിടിക്കണമെന്നും കെ പി ഉദയഭാനു പറഞ്ഞു.
പന്തളത്ത് നടന്ന നവോത്ഥാന സദസ്സ് അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം ലോക്കൽ സെക്രട്ടറി നവാസ് ഖാൻ അധ്യക്ഷനായി. പന്തളം ഏരിയ ആക്ടിങ‌് സെക്രട്ടറി ഇ ഫസൽ , ഹരികുമാർ എന്നിവർ സംസാരിച്ചു.
സിപിഐ എം നേത്യത്വത്തിൽ അരുവാപ്പുലത്ത് നടത്തിയ നവോത്ഥാന സദസ്സ് ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കോന്നി വിജയകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വർഗീസ് ബേബി ,സുഭദ്ര കോമളൻ, ബിന്ദു ബാബു എന്നിവർ സംസാരിച്ചു പി ജി ആനന്ദൻ സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു. പ്രമാടത്ത് കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റ് ആർ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എം മോഹനൻ അധ്യക്ഷനായി. കെ പ്രകാശ് കുമാർ, വാഴവിള അച്യുതൻ നായർ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം അഖിൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ആർ ജയൻ സ്വാഗതം പറഞ്ഞു.









0 comments