അടൂർ മണ്ഡലം ജാഥയ്ക്ക് തുടക്കമായി

കൊടുമൺ
സിപിഐ എം അടൂർ നിയോജക മണ്ഡലം പ്രചാരണ ജാഥയ്ക്ക് തുടക്കമായി .കൊടുമൺ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി അഡ്വ.കെ സോമപ്രസാദ് എംപി ക്യാപ്ടൻ ടി ഡി ബൈജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരൻ അധ്യക്ഷനായി. എ വിപിൻ കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഏരിയ സെക്രട്ടറി എ എൻ സലീം, ജില്ലാ കമ്മിറ്റിയംഗം ആർ തുളസീധരൻ പിള്ള, അഡ്വ.കെ ബി രാജശേഖരക്കുറുപ്പ് ,അഡ്വ.സി പ്രകാശ്, കെ കെ അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്തംഗം ബി സതി കുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ എസ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.വ്യാഴാഴ്ച രാവിലെ കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ടയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് അങ്ങാടിക്കൽ വടക്ക് അന്തിച്ചന്തയിൽ സമാപിക്കും.









0 comments