ബിലീവേഴ്-സിൽ പക്ഷാഘാത ദിനാചരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2018, 07:05 PM | 0 min read

 

തിരുവല്ല
പക്ഷാഘാതം മൂലമുള്ള മരണനിരക്കുകൾ കുറയ്-ക്കുന്നതോടൊപ്പം 'സുവർണ മണിക്കൂറിൽ'നൽകുന്ന ചികിത്സകൊണ്ട്- അംഗവൈകല്യങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്ന് ബിലീവേഴ്-സ്- ചർച്ച്- മെഡിക്കൽ കോളേജ്-ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ. ഡോ. ജോർജ്-ചാണ്ടിമറ്റീത്ര പറഞ്ഞു. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് -ആശുപത്രി ന്യൂറോളജിവിഭാഗം നടത്തിയ അവബോധ പരിപാടിയിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം. 
പക്ഷാഘാതബാധിതരാകുന്ന പതിനഞ്ച്-കോടി ആളുകളിൽ അഞ്ചുകോടിയിലധികം പേർക്കാണ് പക്ഷാഘാതം മൂലമുള്ള അംഗവൈകല്യത്താൽ ശിഷ്ടജീവിതം ദുഷ്-കരമാകുന്നതെന്നും ആധുനികചികിത്സാസൗകര്യങ്ങളും വിദഗ്-ദ്ധഡോക്ടർമാരും ഒന്നിക്കുന്നബിലീവേഴ്-സ്-ചർച്ച്-മെഡിക്കൽകോളേജ്-ആശുപത്രിയിലെ ന്യൂറോളജിവിഭാഗം പക്ഷാഘാതവുമായി ബന്ധപ്പെട്ട പരിചരണ ‐ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെട്ട ലോകത്തെ നൂറ്കേന്ദ്രങ്ങളിൽ ഒന്നാണെന്നതിൽഅഭിമാനമുണ്ടെന്നും അദ്ദേഹംപറഞ്ഞു.
ന്യൂറോളജിവിഭാഗംമേധാവി ഡോ. ജോൺ കെ ജോൺ സ്വാഗതം പറഞ്ഞു. ഡോ. ജോൺ വല്യത്ത്-, ഡോ. മോഹൻ വർഗീസ്-, -ഡോ. അനിൽകുമാർ ശിവൻ, ഡോ. ജോബൻ ജോൺ,ഡോ. പ്രവീൺ കേശവ്-, മിനി സാറാതോമസ്-, റവ. ഫാ. തോമസ്-വർഗീസ്- എന്നിവർ പങ്കെടുത്തു. സൗജന്യ പക്ഷാഘാത നിർണയ ക്യാമ്പും ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ നടത്തിയ മെഡിക്കൽ എക്-സിബിഷനും അവബോധപരിപാടിയുടെ ഭാഗമായിരുന്നു. 
 
 


deshabhimani section

Related News

View More
0 comments
Sort by

Home