കൃഷിഭവനുകളിൽ ജീവനക്കാരില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2018, 08:21 PM | 0 min read

 

ചിറ്റാർ
പ്രളയബാധിത മേഖലകളിൽ കൃഷിഭവനുകളിൽ മതിയായ ജീവനക്കാരില്ല. ഇതിനാൽ ഈ പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധന സഹായം വൈകും. വ്യാപകമായി ഉരുൾ പൊട്ടലും പ്രളയവും ബാധിച്ച റാന്നി ബ്ലോക്കിലെ കൃഷിഭവനുകളിലാണ് ജീവനക്കാരില്ലാത്തത്.  പെരിനാട് കൃഷി ഭവനിൽ 3 കൃഷി അസിസ്റ്റന്റുമാരിൽ നിലവിലുള്ളത് ഒരാൾ മാത്രം.  കൂടാതെ പെരിനാട് കൃഷി ഓഫീസർ രഞ്ജിത്തിന് ചിറ്റാർ കൃഷിഭവന്റെ അധിക ചുമതലയുമുണ്ട്. സീതത്തോട് കൃഷി ഭവനിൽ ജോലി ചെയ്യുന്ന 3 കൃഷി അസിസ്റ്റന്റുമാരെ നിയമിച്ചിരിക്കുന്നത്, പെരിനാട്, വടശേരിക്കര, വെച്ചൂച്ചിറ കൃഷിഭവനുകളിൽ നിന്നാണ്.  എന്നാൽ ഈ മൂന്ന് കൃഷിഭവനുകളിലും വ്യാപക കൃഷിനാശമാണുള്ളത്.  പ്രളയം ബാധിക്കാത്ത ജില്ലയിലെ കൃഷിഭവനുകളിൽ നിന്ന് താല്ക്കാലികമായി കണക്കെടുപ്പിനും,ക്ലയിമുകൾ പെട്ടന്ന് സമർപ്പിച്ച് കർഷകർക് ആശ്വാസം എത്തിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. നിയമന നടപടി ജില്ലാ കൃഷി ഓഫീസർ കൈക്കൊള്ളും എന്ന പ്രതീക്ഷയിലാണ് റാന്നി ബ്ലോക്കിലെ ഉദ്യോഗസ്ഥർ. സീതത്തോട് കൃഷിഭവനിലെ രണ്ട് കൃഷി അസിസ്റ്റൻറുമാരുടെ സ്ഥിരം തസ്തികയിൽ ഒന്ന് ഒഴിഞ്ഞും, ഒരാൾ ലീവിലുമാണ്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home