പത്തനംതിട്ടയിലും തിരുവല്ലയിലും ജീവനക്കാരുടെ ഉജ്വല മാർച്ച്

തിരുവല്ല/പത്തനംതിട്ട
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ടയിലും തിരുവല്ലയിലും ജീവനക്കാരുടെ ഉജ്ജ്വല മാർച്ചും ധർണയും നടത്തി. തിരുവല്ലയിൽ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽനിന്ന് ആരംഭിച്ച മാർച്ച് പിഡബ്ല്യുഡി ഓഫീസിന് സമീപം സമാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം എസ് ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ഫിറോസ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സ്, ജില്ലാ ട്രഷറർ ജി ബിനുകുമാർ എന്നിവർ സംസാരിച്ചു. തിരുവല്ല, മല്ലപ്പള്ളി ഏരിയകളിലെ ജീവനക്കാരാണ് ഇവിടെ പങ്കെടുത്തത്.
പത്തനംതിട്ട കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജിറ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലത ആർ നായർ അദ്ധ്യക്ഷഅധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി വി സുരേഷ്കുമാർ സ്വാഗതവും ജില്ലാ ജോയിന്റ്് സെക്രട്ടറി ഡി സുഗതൻ നന്ദിയും പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റംഗം എം എ അജിത് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം വി എസ് മുരളീധരൻനായർ, ജില്ലാ വൈസ് പ്രസിഡന്റ്് എസ് ബിനു, ഏരിയാ സെക്രട്ടറിമാരായ കെ സജികുമാർ, പി എൻ അജി, പി ബി മധു, ജെ പി ബിനോയി, എസ് ശ്യാംകുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, ധനകാര്യ കമീഷന്റെ പ്രതിലോമകരമായ നിലപാടുകൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ഡിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പാക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസിനുവേണ്ടി അണിനിരക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ചും ധർണയും നടത്തിയത്.









0 comments