ജെസ്നയുടെ കുടുംബാംഗങ്ങളെ കെ പി ഉദയഭാനു സന്ദർശിച്ചു

റാന്നി
ജെസ്നയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ജെസ്നയെ കണ്ടെത്തുന്നതിനും തിരോധാനത്തിനു പിന്നിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്നതിനും വേണ്ട സഹായങ്ങളെല്ലാം നൽകുമെന്ന് അദ്ദേഹം ജെസ്നയുടെ അച്ഛനും സഹോദരങ്ങൾക്കും ഉറപ്പുനൽകി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അദ്ദേഹം ജെസ്നയുടെ മുക്കൂട്ടുതറയിലെ പിതൃസഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്.
മാർച്ച് 22 നാണ് കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ബിരുദ വിദ്യാർഥിനിയായ കൊല്ലമുള ഒമ്പതാം കോളനിയിൽ കുന്നത്തുവീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജെയിംസിനെ കാണാതായത്. പിതൃഹോദരിയുടെ പുഞ്ചവയലിലെ വീട്ടിലിക്കെന്നു പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. അന്ന് രാവിലെ 10ന് വീട്ടിൽ നിന്ന് ഓട്ടോ റിക്ഷയിൽ കയറി മുക്കൂട്ടുതറയിൽ എത്തി. ഇവിടെ നിന്ന് തോംസൺ എന്ന പേരിലുളള ബസിൽ കയറി എരുമേലിയിൽ വരെ പോയതു മാത്രമാണ് പൊലീസിന് ലഭിച്ച വിവരം. എരുമേലിയിൽനിന്ന് മുണ്ടക്കയത്തിനുള്ള ശിവഗംഗ എന്ന ബസിൽ യാത്രചെയ്യുന്ന ജെസ്നയെ തങ്ങൾ നിരീക്ഷണ ക്യാമറിയിൽനിന്ന് മനസിലാക്കിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. ഇതുവരെ ഒറ്റയ്ക്ക് കാഞ്ഞിരപ്പളളി വരെ മാത്രമേ ജെസ്ന പോയിവരാറുള്ളെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.









0 comments