കരൾ മാറ്റിയവരോട് കരളലിഞ്ഞ്‌...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 01:15 AM | 0 min read

 കോന്നി

കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്നവരുടെ ആവശ്യങ്ങൾക്കുമുന്നിൽ അലിവുകാട്ടി ആരോഗ്യ മന്ത്രി. ലിവർ ഫൗണ്ടേഷൻ ഓഫ് കേരള രക്ഷാധികാരി റവ. ബർസക്കീബ റമ്പാന്റെ നേതൃത്വത്തിലുള്ളവരാണ്‌ ആരോഗ്യ മന്ത്രിയുടെ പക്കൽ നിവേദനവുമായെത്തിയത്. 
സംസ്ഥാന സർക്കാർ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ചില ജില്ലകളിൽ സൗജന്യമായി ചികിത്സ നൽകി വരുന്നത് പത്തനംതിട്ടയടക്കമുള്ള മറ്റു ജില്ലകളിൽ കൂടി നടപ്പാക്കുക, സർജറിക്ക് വിധേയരായവർക്ക് ഇൻഷുറൻസ് കമ്പനികളുടെ സഹായം ലഭിക്കാത്തതിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണുക, കരൾ മാറ്റിയവർക്കും ദാതാക്കൾക്കും കേരളത്തിലെ എല്ലാ ആശുപത്രികളിൽനിന്നും മറ്റ് ചികിത്സകൾക്ക് കൂടി സബ്സിഡി സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ എത്തിയത്‌.
കാരുണ്യ, നീതി മെഡിക്കൽ ഷോപ്പുകൾ വഴി ന്യായവിലയ്ക്ക് മരുന്ന് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും ഇൻഷുറൻസ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും തുടർ നടപടി സ്വീകരിക്കാമെന്നും മന്ത്രി വീണാ ജോർജ്‌ ഇവരോട് പറഞ്ഞു. ഭാരവാഹികളായ രാജു ഏബ്രഹാം, മുഹമ്മദ് സാലി, ഹരികുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home