നവോത്ഥാനത്തിന്റെ പുനർവായന സെമിനാർ

ഇരവിപേരൂർ
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നവോത്ഥാനത്തിന്റെ പുനർവായന എന്ന വിഷയത്തിൽ സെമിനാർ നടത്തി. പുല്ലാട് ജങ്‌ഷനിൽ സെമിനാർ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി സി എസ് മനോജ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പീലിപ്പോസ് തോമസ്, ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ ബിജു വർക്കി,ഷിജു പി കുരുവിള, ജയ ദേവദാസ്, അലക്സ് കെ തോമസ്, എ കെ സന്തോഷ് കുമാർ, ദീപ ശ്രീജിത്ത്, ഡോ സജി ചാക്കോ എന്നിവർ സംസാരിച്ചു.









0 comments