കാവുംപുറത്ത് പടി ഏലാതോട് നവീകരണം തുടങ്ങി

പന്തളം
"ഇനി ഞാൻ ഒഴുകട്ടെ' ക്യാമ്പയിന്റെ മൂന്നാം ഘട്ടമായി പന്തളം തെക്കേക്കര പഞ്ചായത്തിലെ കാവുംപുറത്ത് പടി ഏലാതോട് നവീകരിക്കുന്നു. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായ ജനകീയ ക്യാമ്പയിൻ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്‌തു. തോട് നവീകരിച്ച് കയർ ഭൂവസ്ത്രം സ്ഥാപിച്ചുതുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, പഞ്ചായത്തംഗങ്ങളായ വി പി വിദ്യാധര പണിക്കർ, എൻ കെ ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, ശ്രീകല, ശ്രീവിദ്യ, രഞ്ചിത്ത്, ശരത്കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ രാജി, സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിലെ കാവുംപുറത്ത് പടി ഏലാതോട് നവീകരിക്കുന്നു. മാ









0 comments