നവോത്ഥാനവും ഗുരു നിത്യചൈതന്യയതിയും സെമിനാർ

കോഴഞ്ചേരി
സിപിഐ എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന "നവോത്ഥാനവും ഗുരു നിത്യചൈതന്യയതിയും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഇലവുംതിട്ടയിൽ സരസകവി മൂലൂർ സ്മാരക ഹാളിൽ നടന്ന സെമിനാറിൽ ജില്ലാ കമ്മിറ്റിയംഗം കെ സി രാജഗോപാലൻ അധ്യക്ഷനായി. മുൻ വിവരാവകാശ കമ്മീഷൻ അംഗം കെ വി സുധാകരൻ വിഷയവതരണം നടത്തി. സിപിഐ എം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ ബാബുരാജ്, വി വിനോദ് എന്നിവർ സംസാരിച്ചു. ഡിസംബർ 28, 29, 30 തീയതികളിലായി കോന്നിയിലാണ് സിപിഐ എം ജില്ലാ സമ്മേളനം ചേരുക.









0 comments