പാലക്കാട് കഴിഞ്ഞു ഇനി പന്തളവും....

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 01:38 AM | 0 min read

 പന്തളം

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപി അടി തെറ്റിയ സാഹചര്യത്തിൽ അവിടെ പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ  പന്തളത്തും  ബിജെപി പരാജയപ്പെട്ടപോലെ പുകയുന്നു. പാലക്കാട് ബിജെപിയെ തകര്‍ത്ത പോലെ പന്തളത്താണ് ഇനി അടുത്തത് പരാജയപ്പെടുകയെന്ന് എഫ്ബി പേജുകളില്‍ കമന്റുകള്‍ വരുന്നു. പന്തളം ന​ഗരസഭയിലെയടക്കം   ബിജെപിയുടെ  സംസ്ഥാനസമിതിയില്‍ നിന്നുള്ള ചുമതലക്കാരന്‍ കൂടിയാണ് സംസഥാന സെക്രട്ടറി കൂടിയായ  കൃഷ്ണകുമാര്‍. 
 പന്തളം നഗരസഭാ ക്ഷേമകാര്യ  സ്ഥിരം സമിതി അധ്യക്ഷ  കെ സീനയുടെ ഭർത്താവ് അജി കുറ്റിവിളയുടെ  എഫ്ബി പോസ്റ്റില്‍ "പാലക്കാട് കഴിഞ്ഞു ഇനി പന്തളം'  എന്നായിരുന്നു . പന്തളം നഗരസഭയും സി കൃഷ്ണകുമാർ നശിപ്പിക്കും എന്ന ധ്വനിയിലാണ് പോസ്റ്റ്.    എന്നാൽ സി കൃഷ്ണകുമാറിനെ ആക്ഷേപിച്ച് ഒരു പടി കൂടി കട ബിജെപിന്നാണ് പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീലാ സന്തോഷിന്റെ  ഭർത്താവ് സന്തോഷ് കുമാറിന്റെ എഫ്ബി പോസ്റ്റ്.  ഭാര്യയും ഭർത്താവും (കൃഷ്ണകുമാറിനെയും ഭാര്യയെയുമാണ് ഉദ്ദേശിക്കുന്നത് ) കൂടി പാലക്കാട് നശിപ്പിച്ചു, ഒരു കാലനെപ്പോലെ വന്നു പന്തളവും, ഈ ഏരണം കെട്ടവൻ. പന്തളം നഗരസഭ  ഭരണ നേതൃത്വത്തിലുള്ളവരുടെ ഭർത്താക്കൻമാരുടെ പോസ്റ്റുകൾ ബിജെപിയിലും  വിവാദമാകുന്നു. പന്തളം നഗരസഭ ഭരണസമിതിക്കെതിരെ  എൽഡിഎഫ് അവിശ്വാസം നൽകിയ പശ്ചാത്തലത്തില്‍  ബിജെപിയിലെ പല കൗൺസിലർമാരുടെയും നിലപാട് വരും ദിവസങ്ങളില്‍ നിര്‍ണായകമാകും.


deshabhimani section

Related News

0 comments
Sort by

Home