Deshabhimani

എൽഡിഎഫ് സ്ഥാനാർഥി പത്രിക നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 12:50 AM | 0 min read

കോഴഞ്ചേരി 
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന ഡിവിഷൻ എൽഡിഎഫ്  സ്ഥാനാർഥി കെ ബി അരുൺ നാമനിർദേശ പത്രിക സമർപ്പിച്ചു. 
വ്യാഴാഴ്‌ച വരണാധികാരി പന്തളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് നേതാക്കളായ കെ സി രാജഗോപാലൻ, കെ എം ഗോപി, ടി വി സ്റ്റാലിൻ, വി കെ ബാബുരാജ്, അഡ്വ. സി ടി വിനോദ്, പി കെ സത്യവ്രതൻ, പി കെ സുബീഷ് കുമാർ, കെ പി വിശ്വംഭരൻ, ബി എസ് അനീഷ്‌മോൻ, പോൾ രാജൻ, അശ്വതി വിനോജ്, തോമസ് കുന്നത്തു, ജൂലി ദിലീപ്, രജിത കുഞ്ഞുമോൻ, വിൽസി ബാബു, രേഖ അനിൽ,  അജി മുഹമ്മദ്  എന്നിവർ സ്ഥാനാർഥിയോടൊപ്പം പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.
വല്ലന ഡിവിഷനിലെ കോൺഗ്രസ് ജനപ്രതിനിധിയെ  അയോഗ്യയാക്കിയതിനെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ വിജയ പ്രതീക്ഷയാണുള്ളതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. വെള്ളി പകൽ മൂന്നിന്‌ കുറിച്ചിമുട്ടം എസ്എൻഡിപി ഹാളിൽ നടക്കുന്ന എൽഡിഎഫ് ബ്ലോക്ക് ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യും.  സിപിഐ എമ്മിന്റെ ആറന്മുളയിലെ ആദ്യകാല നേതാവ് അന്തരിച്ച വല്ലന കാട്ടംപറമ്പിൽ കെ കെ ദാമോരന്റെ ചെറുമകനും സിപിഐ എം അംഗവും നിർമാണ തൊഴിലാളി യൂണിയൻ കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗവും ആറന്മുള സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ് എൽഡിഎഫ് സ്ഥാനാർഥി കെ ബി അരുൺ. ഡിസംബർ പത്തിനാണ് തെരഞ്ഞെടുപ്പ്.


deshabhimani section

Related News

0 comments
Sort by

Home