വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ തൊഴിൽ മേള 16ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 01:11 AM | 0 min read

 പത്തനംതിട്ട

വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതി -തിരുവല്ല മാർത്തോമ്മ കോളേജുമായി സഹകരിച്ച് നടത്തുന്ന നാലാമത്തെ ജോബ് എക്സ്പോ 16ന്‌. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, എൻജിനീയറിങ്ങ്, നഴ്സിങ്, മാനേജ്‍മെന്റ് തുടങ്ങി എല്ലാ തൊഴിലന്വേഷകർക്കും ജോബ് ഡ്രൈവിൽ തൊഴിലവസരം സാധ്യമാക്കിയിട്ടുണ്ട്. ഡിഡബ്ല്യുഎംഎസ്‌ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവർക്കാണ് മേളയിൽ അഭിമുഖത്തിൽ പങ്കെടുക്കാനാവുക. തുടർന്നുള്ള തൊഴിൽ മേളയിലും പങ്കെടുക്കാൻ തൊഴിലന്വേഷകർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അനുയോജ്യമായ തസ്തികയിലേക്ക്  അപേക്ഷിക്കാനുമായി ജില്ലയിലെ എല്ലാ പഞ്ചായത്തിലേയും വിവിധ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
സ്വകാര്യ കമ്പനികളിലേക്കുള്ള തൊഴിലന്വേഷകരുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഭിമുഖത്തിന് തൊഴിലന്വേഷകരെ സജ്ജമാക്കാൻ ഹ്രസ്വ പരിശീലനം പഞ്ചായത്ത് തലത്തിൽ തന്നെ നടത്തുന്നതിനുള്ള ഓറിയന്റേഷൻ ക്ലാസ്സുകളും നടത്തുന്നുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അനുയോജ്യമായ തസ്തികയിലേക്ക്  അപേക്ഷിക്കാനുമായി ജില്ലയിലെ അഞ്ച് ജോബ് സ്റ്റേഷനുകളിലും ക്രമീകരണങ്ങളായി. തിരുവല്ല (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്‍ ഓഫീസ്‌)-: 8714699500, ആറന്മുള (കോഴഞ്ചേരി പഞ്ചായത്ത്‍ ഓഫീസ്‌)-: 8714699495, കോന്നി (സിവിൽ സ്റ്റേഷൻ): -8714699496, റാന്നി (റാന്നി ബ്ലോക്ക് പഞ്ചായത്ത്‍ ഓഫീസ്‌):- 8714699499, അടൂർ (പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‍ ഓഫീസ്‌)-: 8714699498.


deshabhimani section

Related News

View More
0 comments
Sort by

Home