അടിക്കാട് നീക്കി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 12:02 AM | 0 min read

 
ചിറ്റാർ 
കാട്ടുകൊമ്പൻമാർ ജനവാസ കേന്ദ്രത്തിലിറങ്ങാതിരിക്കാൻ സൗരോർജവേലി സ്ഥാപിക്കാൻ അള്ളുങ്കൽ ഭാഗത്ത് കക്കാട്ടാറിന്റെ തീരത്തെ അടിക്കാട്‌ നീക്കം ചെയ്തു തുടങ്ങി. തിങ്കൾ രാവിലെ മുതൽ അള്ളുങ്കൽ ഡാമിനു സമീപത്തെ കാട്‌ നീക്കം ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. മണക്കയം പാലത്തിന് സമീപത്തു നിന്നാരംഭിച്ച് സീതത്തോട് മാർക്കറ്റ് ജങ്‌ഷനു സമീപം വരെ ആറു കിലോമീറ്റർ ദൂരത്തിലാണ് സൗരോർജവേലി സ്ഥാപിക്കുന്നത്.
കാട്ടാന നാട്ടിലിറങ്ങുന്ന വിഷയം രാഷ്ട്രീയ മുതലെടുപ്പിനുപയോഗിച്ച കോൺഗ്രസുകാർ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി കലാപത്തിന് ശ്രമിച്ചിരുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ സമയോചിത ഇടപെടലാണ് യുദ്ധകാലാടിസ്ഥാനത്തിൽ സൗരോർജവേലി സ്ഥാപിക്കാനിടയാക്കിയത്. 20 ലക്ഷം രൂപയാണ് എംഎൽഎ ഇടപെട്ട് അടിയന്തരമായി അനുവദിച്ചത്.
എംപി ഒരു സഹായവും നൽകിയില്ല. മറിച്ച് നാട്ടുകാരുടേയും മാധ്യമങ്ങളുടേയും മുമ്പിൽ റോഡുവക്കിൽ യാത്രക്കാരുടെ രക്ഷയ്ക്ക് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് പിഴുതു കളഞ്ഞ വില കുറഞ്ഞ നാടകം കളിച്ച്‌ സ്ഥലം വിടുകയാണ് ചെയ്തത്. പഞ്ചായത്ത്‌ ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ രാത്രി സഞ്ചാരികളുടെ സുരക്ഷക്കായി വലിയ ചെലവുവരാത്ത സേർച്ച് ലൈറ്റും അസ്‌കാ ലൈറ്റും സ്ഥാപിക്കാൻ ചെറിയ സഹായം ചെയ്യണമെന്ന് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റിനോട് അഭ്യർഥിച്ചിരുന്നു. കോൺഗ്രസുകാരനായ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റും സഹായിച്ചില്ല. ഊരാംപാറയ്ക്ക് സമീപം ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടുകൊമ്പൻമാരെ തടയാൻ ആദ്യ ഘട്ടമെന്ന നിലയിലെ ശാസ്ത്രീയ ഇടപെടലാണ് വേലി സ്ഥാപിക്കൽ.
 
 
 


deshabhimani section

Related News

View More
0 comments
Sort by

Home