പന്തളം നഗരസഭയിലേക്ക് 
സിപിഐ എം മാർച്ച് ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 01:24 AM | 0 min read

പന്തളം 
പന്തളം നഗരസഭയിലെ ബിജെപി ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ശനി രാവിലെ 10ന് നഗരസഭാ കാര്യാലയത്തിലേക്ക്  സിപിഐ എം  മാർച്ച് നടത്തും. പന്തളം മുനിസിപ്പാലിറ്റി ബിജെപി ഭരണത്തിലെ അഴിമതിക്കും, സംസ്ഥാന സർക്കാർ നൽകുന്ന വിവിധ ഫണ്ടുകൾ ചെലവാക്കാതെ വികസനം മുടക്കി ജനങ്ങളെ ദ്രോഹിക്കുന്നതിനെതിരെയാണ് സമരം. സിപിഐ എം പന്തളം മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ രാവിലെ 10ന്‌ പന്തളം സൺഷൈന് സമീപത്തുനിന്ന് മാർച്ച് ആരംഭിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. 


deshabhimani section

Related News

View More
0 comments
Sort by

Home