ശ്രദ്ധേയമായി മൂലൂരിലെ കവിയരങ്ങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:56 AM | 0 min read

കോഴഞ്ചേരി 
വിജയദശമിയോട് അനുബന്ധിച്ചു ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന കവിയരങ്ങ്‌ ശ്രദ്ധേയമായി. വിദ്യാരംഭ ചടങ്ങുകൾക്ക്‌ ശേഷം നടന്ന കവിയരങ്ങ്‌ കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അധ്യക്ഷയായി. 
കെ രാജഗോപാൽ, ചന്ദ്രമോഹൻ റാന്നി, മോഹൻ കുമാർ വള്ളിക്കോട്, സുഗതാ പ്രമോദ്, കെ രശ്മി മോൾ, വള്ളിക്കോട് രമേശൻ, ഡോ. പി എൻ രാജേഷ് കുമാർ, ഡോ. നിബുലാൽ വെട്ടൂർ, ഡോ. കെ ജെ സുരേഷ്,  എം കെ കുട്ടപ്പൻ തുടങ്ങിയവർ കവിതകൾ ആലപിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home