ബേസിക്‌സ്‌ ചാമ്പ്യൻമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:50 PM | 0 min read

 കൊടുമൺ 

രണ്ടുദിവസമായി കൊടുമൺ ഇഎംഎസ്‌ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത് ലറ്റിക്‌ മീറ്റ് സമാപിച്ചു. 190 പോയിന്റുമായി പത്തനംതിട്ട ബേസിക്സ് അത് ലറ്റിക് ക്ലബ് ഓവറോൾ മൂന്നാംതവണയും  ചാമ്പ്യൻമാരായി. 80 പോയിന്റുമായി തിരുവല്ല ബിലീവേഴ്സ് റസിഡൻഷ്യൽ സ്കൂൾ രണ്ടാംസ്ഥാനത്തും 41 പോയിന്റുമായി വെൺകുറിഞ്ഞി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനത്തുമെത്തി. 
സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കൊടുമൺ എസ്‌ഐ വിപിൻ വിജയികൾക്ക്  സമ്മാനം വിതരണം ചെയ്തു. അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്‌ മോഹനൻ നായർ അധ്യക്ഷനായി. സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കെ ചന്ദ്രശേഖരപിള്ളയെ യോഗത്തിൽ ആദരിച്ചു.
 
 

 



deshabhimani section

Related News

View More
0 comments
Sort by

Home