വേറെ ലെവലാകാൻ തൈക്കാവ് സ്കൂൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 01:13 AM | 0 min read

പത്തനംതിട്ട
നഗരത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂൾ ജിഎച്ച്എസ്എസ് തൈക്കാവിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി നഗരസഭ. ആധുനിക സൗകര്യങ്ങളോടെ ഉയർന്ന നിലവാരമുള്ള വിദ്യാലയം നാടിന് സംഭാവന ചെയ്യാനുള്ള സമഗ്ര പദ്ധതിയാണ് ഒരുക്കിയത്. സ്കൂൾ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ മാസ്റ്റർ പ്ലാൻ അവതരണം ഉദ്‌ഘാടനം ചെയ്‌തു.
പത്തനംതിട്ട മാസ്റ്റർ പ്ലാനിൽ പ്രത്യേക പദ്ധതിയായാണ് തൈക്കാവ് സ്കൂൾ മാസ്റ്റർ പ്ലാൻ ഉൾപ്പെടുത്തിയത്. പൊതുസ്ഥലത്തിന്റെ ലഭ്യത കുറവായ സ്കൂളിന് ഈ പരിമിതിയെ മറികടക്കാവുന്ന തരത്തിലുള്ള ഡിസൈനാണ് തയ്യാറാക്കിയിരിക്കുന്നത്. ഭൂമിയുടെ പ്രത്യേകതയും ചരിവും ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദമായാണ്‌ രൂപരേഖ. ക്ലാസ് റൂമുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിടത്തിന് നടുവിൽ രൂപകൽപ്പന ചെയ്യുന്ന നടുമുറ്റം ക്ലാസ് റൂമിന് പുറത്തെ പഠനത്തിനുകൂടി ഉപകരിക്കും. സ്കൂൾ മുറ്റത്തുതന്നെ ലഭ്യമായ പാറകൾ ഉപയോഗിച്ച് നിർമിക്കുന്ന പൂന്തോട്ടം, ഭൂമിയുടെ കിടപ്പിനനുസരിച്ച് തയ്യാറാക്കുന്ന പടികൾ എന്നിവ പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയുടെ പ്രത്യേകതകളാണ്.
മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്ന ആംഫി തീയറ്ററാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത. സ്കൂൾ കെനഗരത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂൾ ജിഎച്ച്എസ്എസ് തൈക്കാവിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി നഗരസഭട്ടിടത്തിന് താഴെയായി ഭൂമിക്ക്‌ മാറ്റം വരുത്താതെ തന്നെ തയ്യാറാക്കുന്ന ഓപ്പൺ എയർ തിയറ്റർ, ബാഡ്മിന്റൺ കോർട്ട്, ഫുട്ബോൾ കോർട്ട് എന്നിവയും രൂപരേഖയിലുണ്ട്‌. നിലവിലെ നഗരസഭാ ഭരണസമിതി വിദ്യാഭ്യാസരംഗത്ത് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി നഗരാസൂത്രണ വിഭാഗത്തോട് പ്രത്യേകം ആവശ്യപ്പെട്ടാണ് സ്കൂളിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 
സ്കൂളിന്റെ പരാധീനതകൾ മറികടക്കുക എന്നതിനപ്പുറം കുട്ടികൾക്കായി ഉയർന്ന നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ടൗൺ പ്ലാനർ ജി അരുൺ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്‌ സുരേഷ് ബാബു അധ്യക്ഷനായി. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ജി രാജേഷ് കുമാർ, പ്രധാനാധ്യാപിക എം ഗിരിജ, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ജാൻസി മേരി വർഗീസ്, സ്റ്റാഫ് സെക്രട്ടറി ജി മിനി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home