സ്‌കൂൾ കെട്ടിട നിർമാണം വേഗത്തിലാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 11:52 PM | 0 min read

 അടൂർ

അടൂർ മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനമായി.  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.  
പെരിങ്ങനാട് തൃച്ചേന്ദമംഗലം സ്കൂളിലെ കെട്ടിടത്തിന്റെ തുടർ നിർമാണം പുതിയ ടെൻഡർ ക്രമീകരിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ നിർവഹണ ഏജൻസിയായ ഐഎൻകെഇഎല്ലിനെ ചുമതലപ്പെടുത്തി. കിഴക്കു പുറം സ്കൂൾ നിർമാണവുമായി ബന്ധപെട്ട് കിഫ്ബി മൂന്ന്‌  കോടി അടങ്കൽ തുക നൽകിയെങ്കിലും 1.78 കോടി രൂപ മാത്രമാണ് ഉപയോഗിക്കാനായത്.  ബാക്കി തുകയും നിരക്ക് വർധനവ് മൂലമുള്ള അധിക തുകയും അനുവദിക്കാനും തീരുമാനിച്ചു.  
കൊടുമൺ അറന്തകുളങ്ങര സ്കൂളിന്റെ നിർമാണം പൂർത്തിയാക്കാൻ 35 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും വകയിരുത്തും. ഏനാത്ത് ഇളങ്ങമംഗലം എൽപി സ്കൂളിന്റെ  96 ലക്ഷം രൂപ വരുന്ന ജോലി അടിയന്തിരമായി ആരംഭിച്ച് പൂർത്തിയാക്കാൻ നിർവഹണ ഏജൻസിയായ ഹാബിറ്റാറ്റിന് നിർദേശം നൽകി. 
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാജഹാൻ, കിഫ്ബി പ്രോജക്ട് മാനേജർ അഭിലാഷ് വിജയൻ, ഐഎൻകെഎൽ സീനിയർ പ്രോജക്ട് ഡയറക്ടർ എസ് ഷാജൻ, ഹാബിറ്റാറ്റ് പ്രോജക്ട് ഓഫീസർ എസ് നവീൻലാൽ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home