മണിയാർ പവർഹൗസിന് സമീപം കടുവ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2023, 01:36 AM | 0 min read

 റാന്നി

മണിയാർ പവർഹൗസിന് സമീപത്ത് കടുവയെ കണ്ടതായി ടാപ്പിങ് തൊഴിലാളി. മണിയാർ എവിടി എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി അലക്സ് ജോസഫ് ആണ്  കടുവയെ കണ്ടത്. എവിടി എസ്റ്റേറ്റ് ഫാക്ടറിക്ക് മുകളിലെ ഭാഗത്താണ് ഇദ്ദേഹം ടാപ്പ് ചെയ്യുന്നത്. വെളുപ്പിന് രണ്ടരയ്ക്ക് വീട്ടിൽ നിന്നും ഹെഡ്‌ ലൈറ്റുമായി തൊണ്ടിക്കയം - മണിയാർ റോഡിലൂടെ  പോകുമ്പോഴാണ് കടുവയെ കണ്ടത്. 
പവർഹൗസിന് തൊട്ടുതാഴെ ഉള്ള കക്കാട്ടാറ്റിലെ കുളിക്കടവിന്റെ അടുത്ത് റോഡരികിൽ നിന്ന വലിയ മരത്തിന് ചുവട്ടിലായിരുന്നു കടുവ. ഇവിടെ കാട് ഇല്ലാത്തതിനാൽ കടുവയെ എളുപ്പം കാണാനായി. ഫ്ലാഷ് ലൈറ്റ് തെളിച്ചു നോക്കിയപ്പോൾ കടുവയെ വ്യക്തമായി കണ്ടു.  കടുവയുടെ താടിയിൽ നിന്നും വെള്ളം ഇറ്റിറ്റ് താഴേക്ക് വീണിരുന്നതായും ഇദ്ദേഹം പറഞ്ഞു. നദിയിൽ നിന്നും വെള്ളം കുടിച്ച് തിരിച്ചു കയറുകയായിരുന്നു എന്ന് കരുതുന്നു. 
രണ്ടാമത്തെ ഫ്ലാഷ് ലൈറ്റ് അടിച്ചപ്പോഴേക്കും കടുവ തന്നെ കണ്ടതായും അലക്സ്‌ പറഞ്ഞു. പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ കടുവയെ നോക്കിക്കൊണ്ടുതന്നെ പിന്നിലേക്ക് നടന്നു. തുടർന്ന് മുകളിലേക്കുള്ള റോഡിലൂടെ ഓടി ലയത്തിൽ കയറി വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം സെക്യൂരിറ്റി ജീവനക്കാരനും ഇവിടെ കടുവയെ കണ്ടതായി പറഞ്ഞിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home