ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യസംഗമം റദ്ദാക്കി

പാലക്കാട‌്
സ്വാതന്ത്ര്യദിനത്തിൽ,‘ഇന്ത്യ അപകടത്തിൽ പൊരുതാം നമുക്കൊന്നായ് ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി നടത്താനിരുന്ന സ്വാതന്ത്ര്യ സംഗമം കാലവർഷത്തെ തുടർന്ന‌് റദ്ദാക്കിയതായി ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ അറിയിച്ചു.
ശക്തമായ മഴയേയും വെള്ളപ്പൊക്കത്തെയും തുടർന്ന‌് ജില്ലയിൽ റെഡ‌് അലർട്ട‌് പ്രഖ്യാപിച്ച സാഹചര്യത്തിലാണ‌് പരിപാടി റദ്ദാക്കിയത‌്. പരിപാടിയുടെ നടത്തിപ്പിനായി ഡിവൈഎഫ‌്ഐ കമ്മിറ്റികൾ സമാഹരിച്ച തുക ജില്ലാകമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നൽകും.









0 comments