വ്യാപാരി വ്യവസായി സമിതി ഹെഡ്പോസ്റ്റോഫീസ് മാർച്ച്

പാലക്കാട്
വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഹെഡ്പോസ്റ്റോഫീസ് മാർച്ച് നടത്തി.
ചില്ലറ വ്യാപാര മേഖലയിൽ വിദേശ നിക്ഷേപം ഒഴിവാക്കുക, ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴുപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുക, വാടക– കുടിയാൻ നിയന്ത്രണനിയമം നിയമസഭയിൽ ഉടൻ പാസാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ച് നടത്തിയത്.
പിഡബ്ല്യുഡി റസ്റ്റ്ഹൗസ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു. സമിതി ജില്ലാ രക്ഷാധികാരി പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് ജി ശങ്കരനാരായണൻ അധ്യക്ഷനായി. ടി എ പവിത്രൻ, വി സേതുമാധവൻ, വി കൃഷ്ണദാസ്, സി എം ജാഫർഖാൻ, എം ബഷീർ, എം വി ദയാനന്ദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്ത് എന്നിവർ സംസാരിച്ചു. എം അനന്തൻ സ്വാഗതവും വി മനോജ് നന്ദിയും പറഞ്ഞു.









0 comments