മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത്‌ സിപിഐ എമ്മിനെ ആക്രമിക്കുന്നു: കെ കെ ശൈലജ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 11:58 PM | 0 min read

ശ്രീകൃഷ്ണപുരം
കോർപറേറ്റുകൾ മാധ്യമങ്ങളെ വിലയ്‌ക്കെടുത്താണ് സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും ആക്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. 
ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (പൂക്കോട്ടുകാവ് സ്കൂളിന് സമീപമുള്ള ഗ്രൗണ്ട്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇത്തരം കടന്നാക്രമണങ്ങളുടെ ഭാഗമായി സിപിഐ എം നേതാക്കൾക്കെതിരെയും എൽഡിഎഫ് സർക്കാരിനെതിരെയും വ്യാപകമായി നുണ പ്രചരിപ്പിക്കുന്നു. ഇവയെല്ലാം നിഷ്‌പ്രഭമാക്കിയാണ് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സിപിഐ എം മുന്നോട്ടുപോകുന്നത്. 
പാർടി സമ്മേളനങ്ങൾ തുടങ്ങിയതോടെ കോൺഗ്രസും ബിജെപിയും ആക്രമിക്കാൻ തുടങ്ങി. ആർഎസ്എസ്, എസ്ഡിപിഐ തുടങ്ങിയ വർഗീയ ശക്തികളും പാർടിക്കെതിരെ ആക്രമണം കടുപ്പിച്ചു. ഇവയൊക്കെ അതിജീവിച്ചാണ് സംഘടനാപരമായ അച്ചടക്കത്തോടെയും വൻ ജനപങ്കാളിത്തത്തോടെയും പാർടി സമ്മേളനങ്ങൾ പൂർത്തിയാക്കുന്നത്. അത് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം എന്ന് ഈ നാടിന് ബോധ്യമുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
ഏരിയ സെക്രട്ടറി കെ ജയദേവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയ്കുമാർ, ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ, പി അരവിന്ദാക്ഷൻ, കെ അശോക്‌കുമാർ എന്നിവർ സംസാരിച്ചു.
 ആലുംകുളത്തുനിന്ന്‌ ആരംഭിച്ച എണ്ണൂലധികം റെഡ് വളന്റിയർമാരുടെ മാർച്ചും പൂക്കോട്ടുകാവ് ലോക്കൽ കേന്ദ്രീകരിച്ച് ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രകടനവും നടന്നു. വേദിയിൽ പുരോഗമന കലാ സാഹിത്യ സംഘം പൂക്കോട്ടുകാവ് യൂണിറ്റ്‌ വിപ്ലവഗാനങ്ങൾ ആലപിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home