ആലത്തൂർ, ഫോർട്ട് ഏരിയ കമ്മിറ്റികൾ ജേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 11:17 PM | 0 min read

 

-----------------------------------------------പാലക്കാട്
എൻജിഒ യൂണിയൻ ജില്ലാ കായികമേളയിൽ ആലത്തൂർ, ഫോർട്ട് ഏരിയകൾ ജേതാക്കളായി. പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ സി വിനു മേള ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മേരി സിൽവസ്റ്റർ, എസ് കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ സ്വാഗതവും കലാകായിക സമിതി കൺവീനർ കെ പി ബിന്ദു നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളിൽനിന്ന്‌ ഇരുനൂറിലധികം കായികതാരങ്ങൾ പങ്കെടുത്തു. 72 പോയിന്റാണ്‌ ആലത്തൂർ, പാലക്കാട്‌ ഫോർട്ട് ഏരിയകൾ നേടിയത്‌. 69 പോയിന്റുമായി സിവിൽ സ്റ്റേഷൻ ഏരിയ രണ്ടാമതായി. 61 പോയിന്റുമായി മലമ്പുഴ ഏരിയ മൂന്നാമതായി. 50 വയസ്സിന്‌ മുകളിലുള്ള മാസ്റ്റേഴ്സ് വിഭാഗത്തിൽ ചിറ്റൂർ ഏരിയയിലെ കൊടുവായൂർ സാമൂഹ്യ ആരോഗ്യകേന്ദ്രം ജീവനക്കാരി സി ജാനകി, ഫോർട്ട് ഏരിയയിലെ ജില്ലാ ആശുപത്രി ജീവനക്കാരി എ ഉഷാദേവി എന്നിവരും മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ ശ്രീകൃഷ്ണപുരം ഏരിയയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ ഷിജു ജേക്കബ് ജോർജും വ്യക്തിഗത ചാമ്പ്യന്മാരായി. 
സൂപ്പർ സീനിയർ വനിതാ വിഭാഗത്തിൽ സിവിൽ സ്റ്റേഷൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ ജീവനക്കാരി എം റീനയും സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ പട്ടാമ്പി ഏരിയയിലെ വാടാനാംകുറുശി ജിഎച്ച്എസ് ജീവനക്കാരൻ വി മഹേഷും സിവിൽ സ്റ്റേഷൻ ഏരിയയിലെ ജിഎസ്ടി ഓഫീസ് ജീവനക്കാരൻ ആൽഫിൻ ജോൺസണും ചാമ്പ്യന്മാരായി. സീനിയർ വനിതാ വിഭാഗത്തിൽ ഫോർട്ട് ഏരിയയിലെ ജില്ലാ ആശുപത്രി ജീവനക്കാരി എം ധനുഷ, ഒറ്റപ്പാലം ഏരിയയിലെ പേരൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരി കെ കെ സൗമ്യ, സീനിയർ പുരുഷ വിഭാഗത്തിൽ ചിറ്റൂർ ഏരിയയിലെ കൊടുവായൂർ പഞ്ചായത്ത് ജീവനക്കാരൻ ആർ രമേഷ്‌ എന്നിവർ ചാമ്പ്യന്മാരായി. വിജയികൾ 22ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Home