ബാൽസൺ ഷൊർണൂർ നാടക പുരസ്‌കാരം നടി കുളപ്പുള്ളി ലീലയ്‌ക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 11:36 PM | 0 min read

ഷൊർണൂർ
പ്രഭാതം കലാ സാംസ്കാരിക വേദി സമഗ്രസംഭാവനയ്‌ക്ക്‌ നൽകുന്ന പ്രഥമ ബാൽസൺ ഷൊർണൂർ നാടക പുരസ്കാരം നടി കുളപ്പുള്ളി ലീലയ്‌ക്ക്. 10,001 രൂപയും മൊമന്റോയുമാണ് പുരസ്‌കാരം. ഷൊർണൂർ കെ വി ആർ സ്കൂളിൽ ശനിയാഴ്ച നടക്കുന്ന 18–--ാമത് ഭരത് ബാലൻ കെ നായർ നാടകോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. വൈകിട്ട് ആറിന് നാടകോത്സവം മികച്ച നടി ബീന ആർ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

 



deshabhimani section

Related News

View More
0 comments
Sort by

Home