പോക്‌സോ കേസിൽ പ്രതിക്ക്‌ 30 വർഷം തടവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:01 AM | 0 min read

കൊല്ലങ്കോട് 
പോക്‌സോ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പുതുനഗരം സത്രവട്ടാരം മുഹമ്മദ് നിജാമി(26)നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു ശിക്ഷിച്ചത്‌. പിഴ അടയ്‌ക്കാത്തപക്ഷം ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം.
പുതുനഗരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആലത്തൂർ ഡിവൈഎസ്‌പിമാരായിരുന്ന പി ശശികുമാർ, എസ് ഷംസുദ്ദീൻ, വി എ കൃഷ്ണദാസ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി.

 



deshabhimani section

Related News

View More
0 comments
Sort by

Home