1,326 ലിറ്റർ സ്‌പിരിറ്റുമായി 
കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 11:16 PM | 0 min read

 

ചിറ്റൂർ
തെങ്ങിൻ തോപ്പിൽ സൂക്ഷിച്ച 1,326 ലിറ്റർ സ്പിരിറ്റുമായി കോൺഗ്രസ്‌ പ്രവർത്തകൻ എക്‌സൈസ്‌ പിടിയിൽ. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ വണ്ണാമട മെത്ത വീട്ടിൽ മുരളി(50)യെയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. 
ശനിയാഴ്ച വൈകിട്ട്‌ ആറിന്‌ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 39 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെത്തിയത്‌. 
നിലവിൽ ഈ തോപ്പിൽ കള്ള് ചെത്ത് നടക്കുന്നില്ല. മുമ്പ്‌ ചെത്തിയിരുന്ന സമയത്ത് സ്ഥാപിച്ച ഷെഡിൽനിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. വെള്ളിയാഴ്ച സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 102 ലിറ്റർ സ്പിരിറ്റും എക്‌സൈ്‌ പിടികൂടിയിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home