തീ കണ്ടാലും പേടിവേണ്ട, സിമ്പിളായി രക്ഷപ്പെടാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:14 PM | 0 min read

പാലക്കാട്‌

ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളിൽ തീ പിടിച്ചാൽ എന്തു ചെയ്യും. പരിഭ്രമത്തിൽ രക്ഷപ്പെടാനുള്ള ശ്രമം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അങ്ങനെയുള്ള മരണങ്ങളും അടുത്തിടെ നിരവധിയുണ്ടായി. എന്നാൽ, അതിന്‌ ഒരു പരിഹാരം അവതരിപ്പിക്കുകയാണ്‌ താനൂർ ജിആർഎഫ്‌ടി വിഎച്ച്‌എസ്‌സിയിലെ പ്ലസ്‌ടു വിദ്യാർഥികളായ കെ അൽസാറും എം പി ഹാഷിമും.
ആട്ടോസവോടെക്കാണ്‌ (ഓട്ടോമാറ്റിക്‌ സേവിങ്‌ ടെക്‌നോളജി) ഇവർ അവതരിപ്പിക്കുന്നത്‌. വാഹനങ്ങളിൽ തീപിടിത്തമുണ്ടായാൽ സ്‌മോക്ക്‌ സെൻസർ (എംക്യൂ2) വഴി മുൻകൂട്ടി അറിയാനാകും. ഓട്ടോമാറ്റിക്കായി വാഹനത്തിന്റെ ജനാലകൾ തുറക്കും. അടഞ്ഞ വാതിലുകളും സീറ്റ്‌ബെൽറ്റും താനേ തുറക്കും. അഗ്‌നിശമന സംവിധാനങ്ങളിൽനിന്നുള്ള സ്‌പ്രേയും പ്രവർത്തിക്കും. ഇതോടെ യാത്രക്കാരനും വാഹനത്തിനും സുരക്ഷയൊരുക്കാനാകും. മൂന്നാഴ്‌ച സ്‌കൂളിൽപ്പോലും പോകാതെ ശാസ്‌ത്രമേളയിലെ എക്‌സ്‌പോയിൽ ഡെമോ അവതരിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അൽസാറും ഹാഷിമും. 15,000 രൂപവരെ ഇതിന്‌ ചെലവാകും.


deshabhimani section

Related News

View More
0 comments
Sort by

Home