സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ തൊഴിലാളികൾ ധർണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:10 PM | 0 min read

പാലക്കാട്‌
സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേരള ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ പാലക്കാട് റീജണൽ ഓഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. 
യൂണിയൻ ജില്ലാ സെക്രട്ടറി സി കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ അജയൻ, ട്രഷറർ എ രാജകുമാരൻ, കെ ഘോഷ്, ഒ സാബു, കെ ആർ ഷൺമുഖൻ, എം നിസാർ, പി ദേവൻ, പി നടരാജൻ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
പ്രതിവാര ലീവ് അനുവദിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക, മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യം നടപ്പാക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ.

 



deshabhimani section

Related News

View More
0 comments
Sort by

Home