ഒന്നര വയസ്സുകാരി ഉൾപ്പെടെ 12 പേർക്ക് കടിയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 11:49 PM | 0 min read

മണ്ണാർക്കാട്
നായാടിക്കുന്ന്, നാരങ്ങപ്പറ്റ, മിച്ചഭൂമി എന്നിവിടങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് ഒന്നര വയസ്സുകാരി ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. തിങ്കൾ പകൽ ഒന്നോടെയാണ് സംഭവം. 
ആദ്യം നായാടിക്കുന്ന്, നാരങ്ങപ്പറ്റ ഭാഗങ്ങളിൽ ഇറങ്ങിയ തെരുവുനായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കടിക്കുകയായിരുന്നു. ഇതിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ ഒന്നര വയസ്സുകാരി നസ്രിയ ഹസനും കടിയേറ്റു. മുഖത്ത് കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
സാരമായി പരിക്കേറ്റ നായാടിക്കുന്ന് ഷഹന ഫാത്തിമയെ (7) കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ നൽകി. 
മണ്ണാർക്കാട് നഗരസഭ പൊതുജനങ്ങൾക്ക് മൈക്കിലൂടെ ജാഗ്രതാ നിർദേശം നൽകി. ആളുകളെ കടിച്ച തെരുവുനായയെ ഇതുവരെ പിടികൂടാനായിട്ടില്ല. 
മാസങ്ങളായി മണ്ണാർക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home