ശാസ്‌ത്ര പാർലമെന്റിന്‌ രജിസ്‌റ്റർ ചെയ്യാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 11:55 PM | 0 min read

 
പാലക്കാട്‌
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തോടനുബന്ധിച്ച്‌ 20ന് നടക്കുന്ന ശാസ്‌ത്ര പാർലമെന്റിൽ പങ്കെടുക്കാൻ രജിസ്‌റ്റർചെയ്യാം. വിദ്യാർഥികളിൽ ശാസ്‌ത്ര അഭിരുചി വളർത്താൻ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്രപാർലമെന്റിൽ  ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 100 ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ്‌ അവസരം.  aksharamuttam.deshabhimani.com എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം. പീച്ചി വനഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. എ വി രഘു ശാസ്‌ത്ര പാർലമെന്റ്‌ നയിക്കും. അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ രാവിലെ 9.30ന്‌ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജേതാവ്‌ ബീന ആർ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു മുഖ്യാതിഥിയാകും. ഗായിക ഷിമ ഹരിദാസ്‌ പ്രാരംഭ ഗാനം ആലപിക്കും. മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്‌ണൻ വിജയികൾക്ക്‌ സമ്മാനം നൽകും. ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച്‌ വിവിധ കലാ–-സാംസ്‌കാരിക പരിപാടികളുമുണ്ടാകും. 
ഹൈം ഗൂഗിൾ ടിവിയാണ് മുഖ്യ പ്രായോജകർ, വൈറ്റ്‌മാർട്ട്, വെൻകോബ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്കോ ജ്വല്ലേഴ്സ്, ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സ്, വള്ളുവനാട് ഈസി മണി, ഗ്ലോബൽ അക്കാദമി എന്നിവരാണ് സഹപ്രായോജകർ.


deshabhimani section

Related News

View More
0 comments
Sort by

Home