ക്ഷേമനിധി ഓഫീസിലേക്ക് ഓട്ടോ-ടാക്സി–ടെമ്പോ ഡ്രൈവർമാരുടെ മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:30 PM | 0 min read

പാലക്കാട്‌
ഓട്ടോ- –-ടാക്സി –-ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ഷേമനിധി സെർവറിലെ അപാകം പരിഹരിക്കുക, അപേക്ഷയിൽമേലുള്ള കാലതാമസം ഒഴിവാക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, കാലതാമസംകൂടാതെ വിതരണം ചെയ്യുക, ജില്ലാ ഉപദേശകസമിതികൾ എല്ലാ മാസവും കൂടുക, തൊഴിലാളി അംഗങ്ങൾക്ക് യാത്രാബത്ത അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
ജില്ലാ പ്രസിഡന്റ്‌ കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് ക്ഷേമനിധി ഓഫീസിനുമുന്നിൽ സമാപിച്ചു. പ്രതിഷേധയോഗത്തിൽ ജില്ലാ സെക്രട്ടറി എ വി സുരേഷ് അധ്യക്ഷനായി. കെ രാധാകൃഷ്ണൻ, വേണുഗോപാലൻ, എസ് പ്രദോഷ്, സോണിരാജ്, ജയശങ്കർ, അബ്ദുൾ സുക്കൂർ, അഡ്വ. ജിഞ്ചു ജോസ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home