അഭിമന്യുവിന്റെ വീട്- കാണാൻ അർജുനും സഹപാഠികളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 14, 2019, 08:36 PM | 0 min read



മറയൂർ
അഭിമന്യുവിന്റെ വീട്- കാണാൻ പ്രിയ കൂട്ടുകാരൻ അർജുനും മഹാരാജാസിലെ സഹപാഠികളും എത്തി. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിക്കുന്ന ചടങ്ങിന‌് സാക്ഷിയാകാൻ മഹാരാജാസ്- കോളേജിൽനിന്നും പെൺകുട്ടികളടക്കമുള്ള സഹപാഠികളാണ‌് എത്തിയത‌്. അഭിമന്യുവിന്റെ ഓർമകളിൽ കൂട്ടുകാരിൽ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അഭിമന്യുവിനോടൊപ്പം ക്യാമ്പസ്- ഫ്രണ്ട് തീവ്രവാദികളുടെ കുത്തേറ്റ അർജുൻ കൃഷ്-ണയും അമ്മ ജമിനി, അനുജത്തി കൃഷ്-ണപ്രിയയും ചടങ്ങിൽ പങ്കെടുത്തു. താക്കോൽദാന ചടങ്ങുകൾക്കുശേഷം മുഖ്യമന്ത്രി അർജുനനോടും അമ്മയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home