ബെഫി ദേശീയ സമ്മേളനം: കലാജാഥ 14 മുതൽ

തിരുവനന്തപുരം > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)യുടെ ദേശീയ സമ്മേളനത്തിന്റെ അനുബന്ധമായി "കോർപറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിങ‌് സംരക്ഷിക്കുക’ എന്ന സന്ദേശമുയർത്തി തിങ്കളാഴ‌്ച മുതൽ 19 വരെ കലാജാഥ സംഘടിപ്പിക്കും. രാവിലെ 9.30ന് ആലപ്പുഴ ജില്ലാ ബാങ്ക് ഓഫീസ് പരിസരത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, സി കെ ഷിബു(കെജിഒഎ) എന്നിവർ സംസാരിക്കും.
തുടർന്ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന ജാഥ 19 ന് വൈകിട്ട് അഞ്ചിന‌് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. സമാപന യോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ ജാഥാ ക്യാപ്റ്റനാണ‌്. 28 മുതൽ 31 വരെ തിരുവനന്തപുരത്താണ് ബെഫി ദേശീയ സമ്മേളനം.









0 comments